'ഉയർന്ന കൊവിഡ് നിരക്ക് പിന്നിട്ടു, ഫെബ്രുവരിയോടെ രാജ്യത്ത് വ്യാപനം നിയന്ത്രിക്കാനായേക്കും': വിദ്ഗധ സമിതി

By Web TeamFirst Published Oct 18, 2020, 3:13 PM IST
Highlights

എന്നാല്‍ പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ  രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ തോത് ലോക്ക്ഡൗണ്‍  പിടിച്ച് നിർത്തിയെന്നും സമിതിയുടെ വിലയിരുത്തല്‍. 

ദില്ലി: ഇന്ത്യ ഉയർന്ന കൊവിഡ് നിരക്ക് പിന്നിട്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സമിതി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താമെന്നാണ് വിദഗ്ധ സമിതിയുടെ കണക്കുകള്‍. എന്നാല്‍ പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ  രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ തോത് ലോക്ക്ഡൗണ്‍  പിടിച്ച് നിർത്തിയെന്നും സമിതിയുടെ വിലയിരുത്തല്‍. 

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമായി കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി.  71 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗബാധയിൽ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിൽ എത്തുന്നത്. ഇന്നലെ ഇന്ത്യയിൽ 62,212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയിൽ ഇത് ഏഴുപതിനായിരത്തിൽ എത്തി. 

പ്രതിദിന രോഗികളുടെ എണ്ണം  ഇന്ത്യയിൽ ഒരുലക്ഷത്തിന് അടുത്ത് വരെ എത്തിയിരുന്നു.  ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയർന്നത് വലിയ ആശങ്കയായിരുന്നു.  നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞു. 783311 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസകരമാണ്.  

click me!