സിപിഐ നി‍ർദ്ദേശങ്ങൾ അംഗീകരിച്ച് സ‍ർക്കാർ, ലോകായുക്ത ഭേദഗതി വീണ്ടും സഭയിലേക്ക്; വിയേജനക്കുറിപ്പെഴുതി പ്രതിപക്ഷം

Published : Aug 24, 2022, 12:13 AM IST
സിപിഐ നി‍ർദ്ദേശങ്ങൾ അംഗീകരിച്ച് സ‍ർക്കാർ, ലോകായുക്ത ഭേദഗതി വീണ്ടും സഭയിലേക്ക്; വിയേജനക്കുറിപ്പെഴുതി പ്രതിപക്ഷം

Synopsis

സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തിയാകും ഇന്ന് സഭയിലെത്തുക.

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സഭയിൽ വീണ്ടും ബില്ലെത്തും. സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തിയാകും ഇന്ന് സഭയിലെത്തുക. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് പിന്നീട് ഭേദഗതിക്ക് തീരുമാനമായത്. അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം ഭേദഗതിയെ ശക്തമായി എതിർത്തു. അതുകൊണ്ടുതന്നെ ഇന്നും സഭയിൽ ചൂടേറിയ ച‍ർച്ചയാകും നടക്കുക.

സി പി ഐ നിർദ്ദേശം

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സി പി ഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എം എൽ എമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനഃപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം  സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്.

ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി, പോക്സോ ബാധകമല്ല

പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിന്‍റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്.

'ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളത്, ദൗര്‍ഭാഗ്യകരം': പ്രതിപക്ഷനേതാവ്

വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതിയെന്നാണ് നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ച ബില്ലിനെക്കുറിച്ച് സതീശൻ പറഞ്ഞത്. ജുഡീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുറ്റീവ് മാറുന്നു സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നതെന്നും ജുഡീഷ്യൽ സംവിധാനത്തിന്‍റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്‍റെ ലംഘനമാണെന്നും സതീശൻ പറഞ്ഞു. സിപിഐ മന്ത്രിമാരെും സഭയിൽ പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. നിങ്ങൾ തമ്മിൽ ഉണ്ടായ സെറ്റിൽമെന്‍റ്  എന്താണെന്ന് അറിയില്ലെന്നും ദൗർഭാഗ്യകരമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിപിഐ മന്ത്രിമാർ ഇ ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം