'റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു'; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

Published : Nov 15, 2023, 09:51 PM ISTUpdated : Nov 15, 2023, 10:07 PM IST
'റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു'; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

Synopsis

സർക്കാരിന്റെ ശുപാർശ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഇൻഷ്വറൻസ് കമ്പനികൾ സമ്മതിച്ചു.

തിരുവനന്തപുരം:  റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി.  ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു.  നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'