കേരളത്തെ മികച്ച ജിസിസി കേന്ദ്രമാക്കുക ലക്ഷ്യമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി; ഇൻഫോപാർക്കും എഎൻഎസ്ആറും തമ്മിൽ ധാരണാപത്രം കൈമാറി

Published : Jul 21, 2026, 09:41 PM IST
Technopark

Synopsis

കേരളത്തെ മികച്ച ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന 'കേരള ജിസിസി ഔട്ട്‌ലുക്ക് 2026' സംഗമത്തിൽ, ഇൻഫോപാർക്കും എഎൻഎസ്ആറും തമ്മിൽ ധാരണാപത്രം കൈമാറുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കേന്ദ്രമാക്കി മാറ്റുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിച്ച 'കേരള ജിസിസി ഔട്ട്‌ലുക്ക് 2026' സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 'കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട്' മന്ത്രി പ്രകാശനം ചെയ്തു.

സംസ്ഥാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനും മികച്ച പ്രൊഫഷണലുകളുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തിൽപ്പോലും ഐടി വ്യവസായത്തിലും പ്രൊഫഷണലുകൾക്കിടയിലും കേരളത്തെ ലോക ഭൂപടത്തിൽ മുൻനിരയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ ഐടി നയത്തിൽ കേരളത്തെ ഒന്നാം നമ്പർ ജിസിസി ഹബ്ബാക്കി മാറ്റുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉയർന്ന സാക്ഷരത, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, പ്രൊഫഷണലുകളുടെ സാന്നിധ്യം എന്നിവ സംസ്ഥാനത്തിന്റെ വലിയ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫോപാർക്ക് കേരളയും പ്രമുഖ ജിസിസി കൺസൾട്ടൻസി സ്ഥാപനമായ എഎൻഎസ്ആറും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ വെച്ച് കൈമാറി. കേരളത്തിന്റെ ജിസിസി സാധ്യതകളെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള റിപ്പോർട്ട് എഎൻഎസ്ആർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനിവാസൻ സർവ്വഭൗമൻ അവതരിപ്പിച്ചു. വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സംബശിവ റാവു സ്വാഗതം ആശംസിച്ചു. കൗൺസിലർ സുനിൽ എസ്. എസ്, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ടെക്‌നോപാർക്ക് സിഇഒ സന്ദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി 'കേരള ജിസിസി ഓപ്പർച്യൂണിറ്റി: ഫ്രം സ്ട്രാറ്റജിക് അസസ്‌മെന്റ് ടു ആക്‌സിലറേറ്റഡ് ഗ്രോത്ത്' എന്ന വിഷയത്തിൽ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ലീഡർഷിപ്പ് റൗണ്ട് ടേബിൾ യോഗവും നടന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഎസിന് പകരം വിഎസ് മാത്രം, അനുസ്മരിച്ച് പിണറായി; ദില്ലി സമരത്തിൽ കേന്ദ്രത്തിന് വിമർശനം, 'കേന്ദ്രത്തിനെതിരെ യുഡിഎഫ് സർക്കാർ അരയക്ഷരം മിണ്ടുന്നില്ല'
മലയാളികൾക്ക് ഓണസമ്മാനം; ബംഗളൂരു – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 10 മുതൽ