മലയാളികൾക്ക് ഓണസമ്മാനം; ബംഗളൂരു – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 10 മുതൽ

Published : Jul 21, 2026, 09:23 PM IST
SPECIAL TRAINS KERALA

Synopsis

ഇന്ത്യൻ റെയിൽവേ പ്രത്യേക സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.ബംഗളൂരു - എറണാകുളം റൂട്ടിൽ ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തും.

ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് മുന്നിൽക്കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തുന്ന ഈ പ്രതിവാര ട്രെയിൻ, ഞായറാഴ്ചകളിൽ രാത്രി 11.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് ബംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും. തിരികെ തിങ്കളാഴ്ചകളിൽ വൈകിട്ട് 4-ന് എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 5.45-ന് എറണാകുളത്തെത്തും.

ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുള്ള ഈ ട്രെയിനിൽ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പർ, ജനറൽ വിഭാഗങ്ങളിലായി ആകെ 20 കോച്ചുകളാണുള്ളത്. ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ സർവീസിലേക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ആപ്പിലും റിസർവേഷൻ കൗണ്ടറുകളിലും ലഭ്യമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു; പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്നു
ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനവും തള്ളി