ഭിന്നശേഷിക്കാരായ കുട്ടികളുടെ ആനുകൂല്യങ്ങൾ കൊവിഡിന്റെ പേരിൽ വെട്ടിക്കുറച്ച് സർക്കാർ

Published : Dec 03, 2020, 08:05 AM ISTUpdated : Dec 03, 2020, 12:28 PM IST
ഭിന്നശേഷിക്കാരായ കുട്ടികളുടെ ആനുകൂല്യങ്ങൾ കൊവിഡിന്റെ പേരിൽ വെട്ടിക്കുറച്ച് സർക്കാർ

Synopsis

സ്‌കൂളുകളിൽ പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദേശം. യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറയ്ക്കാൻ നീക്കമുണ്ട്.

കൊച്ചി: ഭിന്നശേഷിക്കാരായി കുട്ടികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് തുക കൊവിഡിന്റെ പേരിൽ സർക്കാർ വെട്ടിക്കുറച്ചു. കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദേശം. സ്‌കൂളുകൾ അടച്ചതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കാൻ വേണ്ടി പല രക്ഷിതാക്കളും ജോലിക്കു പോകാതിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി.

യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറയ്ക്കാൻ നീക്കമുണ്ട്. സ്‌കൂൾ അടച്ചതിനാൽ ഇതൊന്നും വേണ്ടെന്നാണ് സർക്കാർ നിലപാട്. ഇവരുടെ ഓൺലൈൻ പഠനത്തിന് വേണ്ടി വരുന്ന അധികച്ചെലവും സർക്കാർ പരിഗണിച്ചില്ല. ഭിന്നശേഷി വിദ്യാർഥികളെ പരിചരിക്കാൻ സാമൂഹിക നീതി വകുപ്പ് ആശ്വാസകിരണം എന്നപേരിൽ നൽകിയിരുന്ന 600 രൂപ മുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. 

കൊവിഡിൻ്റെ പേരു പറഞ്ഞ് ഭിന്നശേഷിക്കുട്ടികൾക്ക് കിട്ടുന്ന തുച്ഛമായ തുക ഇല്ലാതാക്കിയത് ശരിയാണോയെന്ന് സർക്കാർ ആലോചിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൈൻ ബോർഡിന്റെ ലോഹപ്പാളി അടർന്നുവീണ് വീണ് സ്കൂട്ടർ യാത്രികനായ കളക്ഷൻ ഏജന്റിന്റെ കൈപ്പത്തിയറ്റു, സംഭവം എംസി റോഡിൽ
പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'