തദ്ദേശതെരഞ്ഞെടുപ്പ്; വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി

By Web TeamFirst Published Dec 3, 2020, 4:18 PM IST
Highlights

വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും സർക്കാർ‍ ഉത്തരവിൽ പറയുന്നു. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സർക്കാർ ഓഫീസുകള്‍ക്ക് അവധി നൽകി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ എട്ടാം തീയതിയാണ് അവധി. കോട്ടയം. എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ  10നാണ്  അവധി. 14ന് മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് അവധി. 

വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും സർക്കാർ‍ ഉത്തരവിൽ പറയുന്നു. സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നൽകുന്നുണ്ടെന്ന കാര്യം ലേബർ കമ്മീഷണർ ഉറപ്പുവരുത്തണമെന്നും പൊതുഭരണ
സെക്രട്ടറിയിറക്കിയ ഉത്തരവിൽ പറയുന്നു.

click me!