ജീവനക്കാർക്ക് പിണറായി സർക്കാരിന്‍റെ 'വിഷു കൈനീട്ടം', ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ! അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി

Published : Feb 28, 2026, 07:28 PM IST
PINARAYI BALAGOPAL

Synopsis

പിണറായി സർക്കാർ സംസ്ഥാന ജീവനക്കാർക്കായി പുതിയ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കാൻ ഉത്തരവിറക്കി. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി, വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്‍റെ 50% വരെ പെൻഷൻ ഉറപ്പാക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് പുതിയ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക്‌ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായവർക്ക് പുതിയ അഷ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ധനമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്‌ പങ്കാളിത്ത പെൻഷന് പകരമായി അഷ്വേര്‍ഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിച്ചിരിക്കുന്നു. അതുമായി ബന്ധപ്പെട്ട വിശദമായ സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ജീവനക്കാർക്ക്‌ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2026 ഏപ്രിൽ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലേക്ക് മാറാനും കഴിയും. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. സർവീസ് കാലയളവിനനുസൃതമായി പെൻഷൻ തുകയിൽ മാറ്റമുണ്ടാകും. ക്ഷാമാശ്വാസവും (ഡി ആര്‍) ഇതിനോടൊപ്പം ഉണ്ടാകും. എൽ ഡി എഫ് സർക്കാർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയൂ, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ഇബി ഉപഭോക്താക്കൾക്ക് വമ്പൻ സന്തോഷ വാര്‍ത്ത, അടച്ച പൈസ തിരിച്ചുകിട്ടും, ഇന്ധന സര്‍‍ചാര്‍‍ജ് തിരികെ നൽകും
സുചിത്രയുടെ കണ്ണുകൾ ഇനിയും കാഴ്‌ചയേകും; ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ അപകടം; പരിക്കേറ്റ യുവതി മരിച്ചു