സുചിത്രയുടെ കണ്ണുകൾ ഇനിയും കാഴ്‌ചയേകും; ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ അപകടം; പരിക്കേറ്റ യുവതി മരിച്ചു

Published : Feb 28, 2026, 06:58 PM IST
Eye Donation

Synopsis

കൊച്ചി എരൂരിൽ സ്കൂട്ടറും സ്കൂൾ കുട്ടികളുമായി വന്ന മിനി വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ സുചിത്ര അനൂപ് (45) മരിച്ചു. മിനി വാൻ സ്കൂട്ടറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. യുവതിയുടെ കണ്ണുകൾ മരണശേഷം ദാനം ചെയ്‌തു

കൊച്ചി: സ്‌കൂട്ടറും മിനി വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിന് അടുത്ത് പള്ളിച്ചക്കാല റോഡിലെ പ്രണവം വീട്ടിൽ സുചിത്ര അനൂപ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. യുവതിയുടെ കണ്ണുകൾ ദാനം ചെയ്തു. എവിടി കമ്പനിയിലെ ചീഫ് അക്കൗണ്ടൻ്റായിരുന്നു സുചിത്ര. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. നിറയെ സ്‌കൂൾ കുട്ടികളുമായി വന്ന മിനി വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സുചിത്ര സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറിൽ നിന്ന് സുചിത്ര തെറിച്ച് റോഡിൽ വീണു. ഇവർക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനൂപ് ദാസാണ് സുചിത്രയുടെ ഭർത്താവ്. ദമ്പതികൾക്ക് പ്രണവ്, പവിത്ര എന്നീ രണ്ട് മക്കളുമുണ്ട്. മരണത്തിന് പിന്നാലെ സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം നാളെ രാവിലെ 11ന് തൃപ്പൂണിത്തുറ ഗൗഡ സാരസ്വത ബ്രാഹ്മണ ശ്മശാനത്തിൽ സംസ്‌കരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ, കരിപ്പൂരിൽ നിന്ന് ഇന്ന് ഗൾഫിലേക്ക് സർവീസ് ഇല്ല
'ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും, കോൺഗ്രസുകാർ ഓർത്താൽ നന്ന്, പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി'; കെടി ജലീൽ