പ്രളയാനന്തര പുനർ നിർമാണം: തകർന്ന വീടുള്ളവർക്ക് ഇനിയും അപ്പീൽ നൽകാം

Published : Jun 23, 2019, 09:39 AM ISTUpdated : Jun 23, 2019, 11:12 AM IST
പ്രളയാനന്തര പുനർ നിർമാണം: തകർന്ന വീടുള്ളവർക്ക് ഇനിയും അപ്പീൽ നൽകാം

Synopsis

വീടുകളുടെ നഷ്ടം സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി. 30ന് ശേഷം ലഭിച്ച അപ്പീലുകൾ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാൽ ഇവർക്കും നഷ്ടപരിഹാരം നൽകും. 

തിരുവനന്തപുരം: പ്രളയാനന്തര കണക്കെടുപ്പുമായി ബന്ധപ്പെട്ട അപ്പീൽ നൽകുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി. വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 30 വരെ നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

മാർച്ച് 30 വരെ ലഭിച്ച അപ്പീലുകൾ ന്യായമെങ്കിൽ ജില്ലാ കലക്ടർമാർക്ക് തന്നെ തുക അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 30ന് ശേഷം ലഭിച്ച അപ്പീലുകൾ ജില്ലാ കലക്ടർ ഉൾപ്പെട്ട സമിതി പരിശോധിക്കണം. ഈ അപ്പീലുകള്‍ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാൽ ഇവർക്കും നഷ്ടപരിഹാരം നൽകും.

ഇത്തരത്തിൽ ഈ മാസം 30 വരെ ലഭിക്കുന്ന അപ്പീലുകൾ പരിഗണിക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവ്. നിരവധി അപ്പീലുകൾ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സമയം പുനർനിർണയിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?