നിയന്ത്രണം തുടരും: ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് ഡിസംബ‍ർ 31 വരെ നീട്ടി

By Web TeamFirst Published Sep 30, 2022, 2:38 PM IST
Highlights

സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടി. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് തുടരും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്.  നവംബർ മുപ്പത് വരെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീർഘിപ്പിച്ചു. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുന്നത്. 

 

click me!