
തിരുവനന്തപുരം: സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെ വിശ്വാസത്തിലെടുക്കുന്നില്ല. ടീം യുഡിഎഫ് ടീമല്ലാതായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു. സർക്കാർ അധികാരത്തിൽ വന്ന് 6 മാസം കഴിയുമ്പോൾ പൊതുഅഭിപ്രായം എന്താണെന്ന് ഇന്നത്തെ മാധ്യമങ്ങൾ നോക്കിയാലറിയാം. കൂട്ടുത്തരവാദിത്വം നഷ്‌ടമായി. ഇത്തരമൊരു സാഹചര്യം ഒരു മന്ത്രിസഭയ്ക്കും അഭിലഷണീയമല്ല. കെപിസിസി പ്രസിഡൻ്റായ മന്ത്രിയോട് പോലും ചർച്ച ചെയ്യുന്നില്ല. പറയാവുന്ന ഭാഷയിൽ മാന്യമായി അദ്ദേഹം പൊതുസമൂഹത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വ്യക്തതയോടും ശക്തമായുo മന്ത്രിസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.
സ്വന്തം പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് മുന്നോട്ടുപോകാൻ കഴിയാതെ എൽഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ടീo യുഡിഎഫ് ഒരു ടീമല്ലാതായി മാറിയിരിക്കുന്നുവെന്നും വിഘടിത ടീമായി മാറിയിരിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സിഎമ്മിന്‍റെ ഏകാധിപത്യ മനോഭാവത്തിനെതിരായ സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നുള്ള വിമർശനമാണിത്. യുഡിഎഫ് നൽകിയ വാഗ്‌ദാനങ്ങളിൽ നിന്നുള്ള യു ടേണാണ് സംഭവിച്ചത്. പൊളളയായവാഗ്ദാനങ്ങളാണെന്നും 6 മാസം കൊണ്ട് മന്ത്രിസഭയുടെ ദിശവ്യക്തമായി എന്നും പിണറായി പറഞ്ഞു. കുത്തകദാസ്യം നല്ലതുപോലെ നിർവഹിക്കുന്ന സർക്കാരായി മാറി. ബിജെപിക്ക് സർക്കാരിനോട് നല്ലമതിപ്പും പിന്തുണയുമാണ് ഉള്ളത്. തങ്ങളുടെ ഒരു സർക്കാരാണെന്ന നിലയിലാണ് ബിജെപി പറയുന്നത്. സംഘപരിവാർ പ്രീണനവും പൊലീസ് രാജും എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam