കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ നൽകിയത് 600.70 കോടി രൂപ; കണക്കുകൾ ഇങ്ങനെ

Published : Mar 11, 2025, 04:25 PM IST
കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ നൽകിയത് 600.70 കോടി രൂപ; കണക്കുകൾ ഇങ്ങനെ

Synopsis

തിരുവിതാകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: 2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ 600.70 കോടി രൂപ (അറുനൂറു കോടി എഴുപത് ലക്ഷം രൂപ) അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറയിച്ചു. തിരുവിതാകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 

തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം  ബോർഡ്  26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി,  കൂടൽമാണിക്യം ദേവസ്വംത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവർഷം 25.38 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് (2024-25) ആയതിനാൽ 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാർ ദേവസ്വം ബോർഡിന് (2024-25) നോൺ സാലറി ഇനത്തിൽ 11.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനികർക്കും 368 കോലധാരികൾക്കും ധനസഹായം നൽകിവരുന്നുണ്ട്. 

പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2024 - 2025 സാമ്പത്തിക വർഷം ഇതിനായി 5.30 കോടി രൂപ വകയിരുത്തുകയും പ്രസ്തുത തുക പൂർണ്ണമായും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശിക ധനസഹായം അനുവദിക്കുന്നതിനായി 1.70 കോടി രൂപയുടെ പ്രൊപ്പോസൽ ധനവകുപ്പിന്റെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി ചേരുന്നതിന് പുതുതായി 559 അപേക്ഷകൾ കൂടി ലഭ്യമായത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

വനിത ഹോസ്റ്റൽ മുറിയിലെ ചാർജർ, തുറന്നപ്പോൾ അകത്തൊരു സ്ലോട്ട്; യുവതിക്ക് തോന്നിയ സംശയം സത്യമായി, ഉടമ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി