
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിപിഎം-ബിജെപി സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചെന്ന് കേസ്. നൂറോളം പ്രവർത്തകർക്കെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്.
മുഴപ്പിലങ്ങാട് കുറുബ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിലെ കലശം വരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അർധരാത്രി കൂടക്കടവിലുണ്ടായ സംഘർത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക്കുത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കം ഒഴിവാക്കാനായി പൊലീസ് ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam