സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കൂട്ടി സർക്കാർ, വർധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും

Published : Feb 09, 2026, 03:55 PM IST
DA of central government employees be merged into the basic salary

Synopsis

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർധിപ്പിച്ച് സർക്കാർ. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിന് പ്രത്യേകം ഉത്തരവിറക്കും. ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കിയിട്ടുണ്ട്.

ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് മൂന്ന് പേരുടെ, ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയന് ജാമ്യം
പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചുവെന്ന് എസ്ഐടി കണ്ടെത്തൽ; എതിര്‍ത്ത് പ്രതിഭാഗം, പോസിക്യൂഷൻ വാദം നാളെ