സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ; നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം: മുഖ്യമന്ത്രി

Web Desk   | Asianet News
Published : Mar 04, 2022, 07:49 PM ISTUpdated : Mar 04, 2022, 07:52 PM IST
സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ; നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം: മുഖ്യമന്ത്രി

Synopsis

പദ്ധതിയിൽ യുഡിഎഫും ബിജെപിയും വലിയ എതിർപ്പ് ഉയർത്തുന്നു.  എന്തിനാണ് ഇതിനെ എതിർക്കുന്നത്. യുഡിഎഫ് ബിജെപിയെ കൂട്ട് പിടിക്കുകയാണ്.  ഇപ്പോ ഇത് വേണ്ട എന്ന് പറയുന്നവർ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന് പറയുന്നില്ല.  നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

കൊച്ചി: ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്നതാണ് സർക്കാർ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ജനങ്ങളോട് ഒപ്പം നിന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിന് എതിരെ ചിലർ പ്രചരണം നടത്തുന്നു. ജനതാല്പര്യം സംരക്ഷിച്ചു സർക്കാർ കാര്യങ്ങൾ ചെയ്യണം എന്നാണ് സിപിഎം (CPM)  നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളന പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യാത്രാ സൗകര്യം വർധിപ്പിക്കുകയെന്നത് ഏറ്റവും പ്രധാനം ആണ്.  ദേശീയ പാത വികസനം ആരംഭിച്ചു എന്നത് ആശ്വാസകരമാണ്.  തീരദേശ മലയോര ഹൈവേ പദ്ധതികൾക്കായി പതിനായിരം കോടി കണ്ടെത്തിയിട്ടുണ്ട്. നാടിന്റെ വികസനത്തിന്‌ ഇത് ആവശ്യമാണ്. 
 അതിവേഗം വേണ്ട അർധ അതിവേഗ റെയിൽ മതി എന്ന് മാത്രമേ എൽഡിഎഫ് സർക്കാർ മാറ്റം വരുത്തിയുള്ളു. പദ്ധതിയിൽ യുഡിഎഫും ബിജെപിയും വലിയ എതിർപ്പ് ഉയർത്തുന്നു.  എന്തിനാണ് ഇതിനെ എതിർക്കുന്നത്. യുഡിഎഫ് ബിജെപിയെ കൂട്ട് പിടിക്കുകയാണ്.  ഇപ്പോ ഇത് വേണ്ട എന്ന് പറയുന്നവർ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന് പറയുന്നില്ല.  നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

വ്യവസായ സൗഹൃദം എന്നാൽ തൊഴിലാളികൾക്ക് എതിരാണ് എന്നല്ല അർത്ഥം. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ശക്തീകരിക്കപ്പെടാത്തത് മൂലമാണ് കുട്ടികൾ വിദേശത്തു പോകേണ്ടി വരുന്നത്. പൊതു വിദ്യാഭ്യാസ രംഗത്തു കേരളത്തിൽ പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ട്. രളത്തിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം. സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ഇവിടെ ഉണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരം ഉള്ളതാകണം. ഇതിൽ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ഇവിടെ നടക്കാൻ പാടില്ലാത്ത കാര്യമാണ് പാർട്ടി സമ്മേളനം ചർച്ച ചെയ്യുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നാൽ പുറമെ നിന്നുള്ളവർ ഇവിടെ പഠിക്കാൻ വരുമെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 

'സീനിയർ നേതാക്കളെയെല്ലാം സെക്രട്ടറിയേറ്റിലെടുക്കാനാകില്ല', പി ജയരാജൻ വിഷയത്തിൽ കോടിയേരി

പി ജയരാജനെ സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കൂടുതൽ പേർ ഒരേ ജില്ലയിൽ നിന്നുമുള്ളതിനാലാണ് പി ജയരാജനെ (P Jayarajan) ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരിയുടെ വിശദീകരണം. 

''കണ്ണൂരിൽ നിന്നും കൂടുതൽ പേരുണ്ട്. എല്ലാ ജില്ലകൾക്കും അവസരം നൽകണം. അതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നത്. 'ആരേയും എഴുതിത്തള്ളാൻ കഴിയില്ല. ജയരാജനുമായി പ്രശ്നങ്ങളില്ല. പാർട്ടിയിലെ സീനിയർ മെമ്പറാണെന്ന് കരുതി എല്ലാവരേയും പാർട്ടി സെക്രട്ടറിയേറ്റിലേക്ക് എടുക്കാൻ കഴിയില്ലെന്നും പ്രവർത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നുവെന്നുമാണ് കോടിയേരിയുടെ വിശദീകരണം. 

ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിലും കോടിയേരി വിശദീകരണം നൽകി. സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നുവെന്നും ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാമെന്നാണ് അദ്ദേഹം പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി. പ്രായ പരിധിയും പരിഗണനയിൽ വന്നപ്പോഴാണ് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന നിരയിലേക്ക് കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തുകയെന്നത് പാർട്ടി തീരുമാനമായിരുന്നു. ഭാവിയെ ലക്ഷ്യം വെച്ചുള്ള തീരുമാനമാണത്. കേന്ദ്രകമ്മിറ്റി 75 എന്ന ഒരു പ്രായപരിധി  നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള നേതാക്കളെല്ലാം 75 ന് അടുത്ത് പ്രായമുള്ളവരാണ്. എല്ലാവരും ഒഴിയുമ്പോൾ പാർട്ടിക്ക് പുതിയ ഒരു നിര നേതാക്കൾ വേണം. ആ കാഴ്ചപ്പാടോടെയാണ് കൂടുതൽ യുവാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് എടുത്തത്. എല്ലാവരും പാർട്ടി തീരുമാനത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read Also: സെക്രട്ടേറിയറ്റിലേക്ക് ആനാവൂരിൻ്റെ സർപ്രൈസ് എൻട്രി ; തിരുവനന്തപുരത്ത് സിപിഎമ്മിന് പുതിയ സെക്രട്ടറി വരും

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം