ജൂനിയർ നഴ്സുമാരുടെ സമരം: അവസാന വർഷ വിദ്യാർത്ഥിനികളെ തിരിച്ചുവിളിക്കുന്നു

Published : Aug 21, 2020, 03:18 PM ISTUpdated : Aug 21, 2020, 03:49 PM IST
ജൂനിയർ നഴ്സുമാരുടെ സമരം: അവസാന വർഷ വിദ്യാർത്ഥിനികളെ തിരിച്ചുവിളിക്കുന്നു

Synopsis

ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക് നിർദ്ദേശം നൽകി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥിനികളെ തിരികെ വിളിക്കുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം വിദ്യാർഥികളെയാണ് തിരികെ വിളിക്കുന്നത്.

ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജൂനിയർ നഴ്‌സുമാർ സമരം തുടങ്ങിയതിനു പിന്നാലെയാണ് ഇത്. 375 ജൂനിയർ നഴ്‌സുമാരാണ് സമരരംഗത്തുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശിവസൂര്യയെ കാണാതായിട്ട് ഇന്ന് കൃത്യം 2 മാസം; കേരളത്തിലുടനീളം പരിശോധിച്ചിട്ടും കണ്ടെത്തിയില്ല, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്ന് കുടുംബം
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃ‍ഷ്ണപുരത്ത്