സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കണക്ക് നൽകി, നവകേരള സർവേയ്ക്ക് ചെലവായത് ആകെ 13 കോടി

Published : Apr 12, 2026, 06:24 PM IST
pinarayi supreme court

Synopsis

സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയ്ക്ക് 13.04 കോടി രൂപ ചെലവായതായി സുപ്രീം കോടതിയിൽ കണക്ക് നൽകി. വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടാനായി ആവിഷ്കരിച്ച ഈ പദ്ധതിക്ക് 20 കോടിയാണ് അനുവദിച്ചിരുന്നത്. ഹൈക്കോടതി റദ്ദാക്കിയെങ്കിലും സുപ്രീം കോടതിയുടെ സ്റ്റേയെ തുടർന്നാണ് സർവേയുമായി സർക്കാർ മുന്നോട്ട് പോയത്.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവ്. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കണക്ക് നൽകി. 20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് 1 കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചിലവായി. വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയിൽ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്.

ഏകദേശം 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വൊളന്റിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയിൽ സർവേ റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തു. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെ കുറിച്ച് അക്കൗണ്ടിലെ പണം ചോർത്തുമെന്ന് സന്ദേശങ്ങൾ; വ്യാജ പ്രചരണമെന്ന് കേരള പൊലീസ്
നിതിന്‍റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ