തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ​ഗഡു കൂടി അനുവദിച്ച് സർക്കാർ

Published : Jul 28, 2026, 07:06 PM IST
kerala Government Secretariat

Synopsis

ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്. മേയ് 30നാണ് ആദ്യ ഗഡുവായ ഏപ്രിലിലെ തുക നൽകിയത്. ആകെ 3236.76 കോടിയാണ് ജനറൽ പര്‍പ്പസ് ഫണ്ടായി ബജറ്റിൽ വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേയുടെ ഓണം ​ഗിഫ്റ്റ്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, സർവീസ് ഹുബ്ബള്ളിക്കും കോട്ടയത്തിനും ഇടയിൽ
എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഇടക്കാല ആവശ്യം ട്രിബ്യൂണൽ തള്ളി