'നമ്മുടെ പഠനവിഷയം തീരുമാനിക്കേണ്ടത് മറ്റാരുമല്ലല്ലോ', മീനാക്ഷിയുടെ ആത്മവിശ്വാസത്തിനൊപ്പം സര്‍ക്കാരും, മീനാക്ഷിക്ക് പ്ലസ് വൺ ക്ലാസ് തുടങ്ങി

Published : Jul 06, 2026, 10:31 AM IST
Meenakshi

Synopsis

ശാരീരിക പരിമിതികൾക്കിടയിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ മീനാക്ഷിക്ക്, സർക്കാർ ഇടപെടലിനെ തുടർന്ന് ഇഷ്ടവിഷയമായ കമ്പ്യൂട്ടർ സയൻസിൽ പ്ലസ് ടു പഠനം സാധ്യമായി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ലഭിച്ച മീനാക്ഷിക്കായി റാമ്പും മറ്റ് ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ഒരുക്കും.

കൊച്ചി: ശാരീരിക പരിമിതികൾ മൂലം പ്ലസ് ടുവിന് ഇഷ്ട വിഷയം പഠിക്കാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മീനാക്ഷി ഇന്ന് സ്കൂളിലേക്ക് പോകുന്നു. സർക്കാർ തലത്തിലുള്ള സജീവ ഇടപെടലുകൾ കാരണമാണ് മീനാക്ഷിക്ക് ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് അഡ്മിഷൻ ലഭ്യമായത്. പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മീനാക്ഷിയുടെ ആഗ്രഹങ്ങളെക്കുറിച്ചും തുടർപഠന ആശങ്കകളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും മീനാക്ഷിക്ക് പഠിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്.

ഇതിന് മുൻപും ഇത്തരത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ടെങ്കിലും അവർ കൊമേഴ്സും ഹ്യുമാനിറ്റീസും പോലുള്ള വിഷയങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ നമ്മൾ എന്ത് പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ലല്ലോ എന്നായിരുന്നു മീനാക്ഷി അന്ന് ചോദിച്ചിരുന്നത്. 'മിടുക്കിയായി ഇരിക്കണം, പഠിച്ച് വലിയ ആളാകണം' എന്ന് ആശംസിച്ചുകൊണ്ട് മീനാക്ഷിയുടെ പഠനം മുടങ്ങില്ലെന്നും, ഭിന്നശേഷി സൗഹൃദ ക്ലാസുകൾ സ്കൂളിൽ ഒരുക്കുമെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്. ഇത്രയും വേഗത്തിൽ എല്ലാ അധികൃതരും തനിക്കായി നടപടിയെടുക്കുമെന്ന് കരുതിയില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീനാക്ഷി പ്രതികരിച്ചു. തന്റെ ഇഷ്ട വിഷയം പഠിക്കാൻ വേണ്ടി എല്ലാ മേഖലകളിലും അധികൃതർ നന്നായി ഇടപെട്ടതായും മീനാക്ഷി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്ന നിരവധി കുട്ടികളുടെ ആഗ്രഹങ്ങൾക്ക് ഈ മാതൃക വലിയൊരു ആശ്വാസമാകുമെന്ന് മീനാക്ഷിയുടെ അച്ഛനും പ്രതികരിച്ചു.

ഭിന്നശേഷി സൗഹൃദമായ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്തതിനാൽ തുടർ പഠനം മുടങ്ങുമോ എന്ന് ഭയപ്പെട്ടിരുന്ന മീനാക്ഷി ഇനി ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് എടുത്ത് തന്നെ പ്ലസ് ടു പഠനം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി സ്കൂളിൽ റാമ്പ് ഉടൻ പണിയുന്നതാണ്. സ്കൂൾ അധികൃതരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിച്ചിട്ടുണ്ട്. സ്കൂളിന്റെ കൈവശം നിലവിലുള്ള തുകയ്ക്ക് പുറമെ റാമ്പ് പണിയാൻ ആവശ്യമായി വരുന്ന ബാക്കി തുക സർക്കാർ നേരിട്ട് നൽകും. കൂടാതെ കുട്ടിയുടെ സൗകര്യാർത്ഥം ലാബ് സംവിധാനങ്ങൾ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്യും. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്ക്കാണ് ഇത് സംബന്ധിച്ച ആവശ്യമായ നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി
'എന്‍റെ ഗ്രൂപ്പിൽ 250 പേരുണ്ട്, അതിൽ 10 പേർക്കെങ്കിലും കാഫിർ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാനാകുമോ'? പരസ്യ വെല്ലുവിളിയുമായി പ്രതി ജിതിൻ ഭാസ്കർ