
തിരുവനന്തപുരം: അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 3 ഡോക്ടർമാരേയും ഉൾപ്പെടെ 84 ഡോക്ടർമാരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു. ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.
പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam