'ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു, സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവതരം'; ഷാഫി പറമ്പില്‍

Published : Jan 08, 2023, 11:56 AM ISTUpdated : Jan 08, 2023, 12:44 PM IST
'ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു, സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവതരം'; ഷാഫി പറമ്പില്‍

Synopsis

കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം .ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് സർക്കാരിന്‍റെ  പരാജയമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ  

പാലക്കാട്:ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു.ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു ,രണ്ടും ഗൗരവതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. ജാതിയുടെയോ നവോത്ഥാനത്തിന്‍റേയോ  അടിസ്ഥാനത്തിലല്ല ഭക്ഷണം ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

പഴയിടം തീരുമാനം പുന;പരിശോധിക്കട്ടെ. പ്രവർത്തന സ്വാതന്ത്യം എല്ലാവർക്കും വേണം.ഭക്ഷണത്തിൽ വിഷം കലർന്ന് 19 കാരി പോലും മരിക്കുന്നു. മന്ത്രിമാരും വകുപ്പുകളും ജനങ്ങൾക്ക് ഒരു ബാധ്യതയാകുകയാണ്. കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണം .ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് സർക്കാരിന്‍റെ  പരാജയം.ഇപ്പോൾ നടക്കുന്നത് റെയ്ഡ് ഉത്സവങ്ങളും റെയ്ഡ് മാമാങ്കങ്ങളുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട'; സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

'പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല, വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചുവിടുന്നത്' ; മന്ത്രി

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും