​അശ്ലീല യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് സർക്കാർ

By Web TeamFirst Published Oct 7, 2020, 4:59 PM IST
Highlights

അതിക്രമിച്ചു കടക്കൽ, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ചുമത്തിയ എഫ്ഐആറിൽ ഊന്നിയായിരുന്നു വാദം

തിരുവനന്തപുരം: അശ്ലീല യൂടൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ  ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് സർക്കാർ. കൈയേറ്റം ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 

അതിക്രമിച്ചു കടക്കൽ, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ചുമത്തിയ എഫ്ഐആറിൽ ഊന്നിയായിരുന്നു വാദം. ജാമ്യം നൽകുന്നതിനെ എതിർത്ത് മെൻസ് റൈറ്റ് അസോസിയേഷൻ സംഘടനയും കോടതിയിലെത്തിയിരുന്നു. 

വിശദമായ വാദം കേട്ട കോടതി കേസ് ഉത്തരവിനായി മറ്റന്നാളത്തേക്ക് മാറ്റി.അതിനിടെ യൂടൂബ് അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. മെൻസ് റൈറ്റ് അസോസിയേഷന്റെ പരാതിയിലാണ് ഈ കേസ്.

click me!