കെ റെയിൽ: ഭൂമി പോകുന്നവരുടെ കൂടെ സർക്കാരുണ്ടാകും; തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Apr 10, 2022, 7:35 PM IST
Highlights

പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രം​ഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പാർട്ടി കോൺ​ഗ്രസ് സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കണ്ണൂർ: കെ റെയിൽ (K Rail) പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സർക്കാരുണ്ടാകുമെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രം​ഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പാർട്ടി കോൺ​ഗ്രസ് സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സി പി എം. ഈ പാർട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം.  700 പരം സഖാക്കളെ കേരളത്തിൽ കൊലപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം കൊലപാതകം. പക്ഷേ ഈ പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്ന് കണ്ണൂർ തെളിയിച്ചു. 

ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളത്തിലേത്. കൊവിഡ് കാലത്ത് അത് കണ്ടതാണ്. പിണറായി വിജയൻ സർക്കാർ ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യും. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോൾ എന്തായി. സിപിഎം ഒറ്റക്കെട്ടാണ്. പാർട്ടി കോൺഗ്രസിൽ രണ്ടു ചേരി ഇല്ല. ബംഗാൾ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങൾ പറഞ്ഞു. സി പി എം ഒരു ചേരിയാണെന്ന് പാർട്ടി കോൺഗ്രസ് തെളിയിച്ചു എന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 


 

click me!