തിരുത്തൽ നടപടിയുമായി സർക്കാർ: സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും

By Web TeamFirst Published Nov 2, 2019, 8:15 PM IST
Highlights

യുഎപിഎ ചുമത്തിയതിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. യുഎപിഎ സമിതി പരിശോധിച്ച ശേഷമാകും കേസിൽ പ്രോസിക്യൂഷന് അനുമതി നൽകുക. 
 

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് സർക്കാർ പരിശോധിക്കും. യുഎപിഎ ചുമത്തിയതിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. യുഎപിഎ സമിതി പരിശോധിച്ച ശേഷമാകും കേസിൽ പ്രോസിക്യൂഷന് അനുമതി നൽകുക. നേരത്തെ യുഡിഎഫ് സർക്കാ‍ർ ചുമത്തിയ ആറ് യുഎപിഎ കേസുകൾ എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു. 7 പേർക്ക് എതിരായ യുഎപിഎക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നുമില്ല.

Read More:

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഭരണപ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബിയും രംഗത്തെത്തി. 
കേരളത്തിലെ ചില പൊലീസുകാര്‍ക്ക് യുഎപിഎ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണപക്ഷത്ത് നിന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രനും നടപടിയെ ചോദ്യം ചെയ്തു. മുഖ്യമന്ത്രി കോഴിക്കോട് ഉള്ള സമയത്ത് തന്നെ യുഎപിഎ ചുമത്തിയത് സംശയാസ്പദമാണെന്നും യുഎപിഎ കരി നിയമം തന്നെ എന്ന നിലപാടിൽ മാറ്റമില്ലെന്നും ആയിരുന്നു കാനത്തിന്റെ വിമർശനം.

Read More: യുഎപിഎ ചുമത്തിയ സംഭവം: വിമർശനവുമായി കാനം

രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്താകുന്നത് സർക്കാരിന്‍റെ കിരാത മുഖമാണെന്നും ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു.  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎമ്മുകാരുടെ അറസ്റ്റിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയത് പുനപരിശോധിക്കാനുള്ള സർക്കാർ‍ തീരുമാനം. യുഎപിഎ ചുമത്തിയത് പരിശോധിക്കാന്‍  നേരത്തെ ഉത്തരമേഖല ഐജി അശോക് യാദവിനോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു.

Read More: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ കേസ്: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി
 

click me!