ഡോ.എം.റോസലിന്‍ഡ് ജോര്‍ജ് കുഫോസ് ആക്ടിങ് വിസി,റിജിജോണിന്‍റെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഉത്തരവ്

Published : Nov 23, 2022, 05:52 PM ISTUpdated : Nov 23, 2022, 06:02 PM IST
ഡോ.എം.റോസലിന്‍ഡ് ജോര്‍ജ് കുഫോസ് ആക്ടിങ് വിസി,റിജിജോണിന്‍റെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഉത്തരവ്

Synopsis

പുറത്താക്കപ്പെട്ട വി സി റിജി ജോണിന്‍റെ ഭാര്യയാണ് റോസിലിന്‍ഡ് ജോർജ്. ഫിഷറീസ് സ‍ര്‍വ്വകലാശാലയിലെ  ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ്

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ്  വിസിയായി  ഡോ. എം റോസലിന്‍ഡ് ജോർജിനെ  നിയമിച്ചു.റിജി ജോണിന്‍റെ  നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്.പുറത്താക്കപ്പെട്ട വി സി റിജി ജോണിന്‍റെ ഭാര്യയാണ് റോസിലിന്‍ഡ് ജോർജ്. ഫിഷറീസ് സ‍ര്‍വകലാശാലയിലെ  ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ്.നിലവിലെ  ചുമതലകള്‍ക്ക് പുറമേ വിസിയുടെ ചുമതലയും ഉടന്‍ ഏറ്റെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ചാന്‍സലര്‍ ൺന്ന നിലയില്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും , സര്‍വ്വകലാശാല നിയമവും പാലിച്ചാണ് ഉത്തരവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി
 

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, ആക്ടിംഗ് വിസിയെ ഗവര്‍ണര്‍ക്ക് നിയമിക്കാം

 

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിട്ടില്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. യുജിസി ചട്ടം ബാധകമല്ല.എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷക ആനി മാത്യുവാണ് റിജി ജോണിനായിഹര്‍ജി സമര്‍പ്പിച്ചത്.ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിസിയെ നിയമിക്കാനും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും