വിസിമാരെ നിയമപ്രകാരം നിയമിക്കുന്നത് കാവിവത്കരണമാണോ? സിപിഎമ്മിന്റെ ആരോപണത്തോട് ഗവർണർ

By Web TeamFirst Published Nov 19, 2022, 4:51 PM IST
Highlights

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിർമാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് ഇന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ തന്റെ ഇടപെടൽ കാവിവത്കരണമാണെന്ന സിപിഎം ആരോപണത്തോട് പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സർവകലാശാലകള കാവിവത്കരിക്കുന്നുവെന്നത് സിപിഎമ്മിന്റെ ആരോപണമാണ്. സിപിഎം പറയുന്നത് അവരുടെ കാഴ്ചപ്പാടാണ്. യോഗ്യതയില്ലാത്തവരുടെ നിയമനം തടയുന്നത് കാവിവത്കരണമാണെങ്കിൽ അവർ പറയുന്നതാണ് ശരി. വിസി നിയമനങ്ങൾ നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തുന്നത് കാവിവത്കരണമാണോയെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്താണ് ചെയ്തത്? സംസ്ഥാന സർക്കാർ എല്ലാ നിയമവും ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കുഫോസ് വിസിക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിർമാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് ഇന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. ഗവർണർ ആരിഫ് ഖാൻ വഴിവിട്ട് എന്ത് ചെയ്തെന്നെങ്കിലും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമുണ്ട്. കൊച്ചി നഗരത്തിലെ കാന മൂടാൻ പണമില്ലാത്ത സർക്കാരാണ് നിയമയുദ്ധത്തിനായി കോടികൾ മുടക്കുന്നത്. ഗവർണർമാരെ ചാൻസലർമാരായി നിലനിർത്തുന്ന കേന്ദ്രനിയമം പരിഗണനയിൽ ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!