
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ മികച്ച മന്ത്രിയാണ് കെ കെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാർ വേദിയിലായിരുന്നു ഗവർണറുടെ പരാമർശം.
സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ കെ ശൈലജ. ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ ഗവര്‍ണര്‍ കെ കെ ശൈലജ തന്‍റെ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണെന്നും പറഞ്ഞു. ശൈലജയുടെ പ്രവർത്തനത്തിലും സ്വന്തം കർമ്മ മേഖലയോടുള്ള ആത്മാർത്ഥതയിലും അഭിമാനമുണ്ടെന്നും ഗവർണർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam