'സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കും', പരിഹസിച്ച് ഗവർണർ; മന്ത്രിമാർക്കും വിമർശനം, 'പലരും ലക്ഷ്മണരേഖ കടന്നു'

Published : Oct 24, 2022, 06:39 PM ISTUpdated : Oct 25, 2022, 10:50 PM IST
'സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കും', പരിഹസിച്ച് ഗവർണർ; മന്ത്രിമാർക്കും വിമർശനം, 'പലരും ലക്ഷ്മണരേഖ കടന്നു'

Synopsis

അതേസമയം ഗവർണർക്ക് എതിരെ സമരം കടുപ്പിക്കാനാണ് എൽ ഡി എഫ് തീരുമാനം. 25 നും 26 നും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൽ ഡി എഫ് പ്രഖ്യാപിച്ച സമരത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഗവർണർ സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം എന്നായിരുന്നു പരിഹസിച്ചത്. ആരൊക്കെ എതിർത്താലും ഞാൻ എന്‍റെ ജോലി ചെയ്യുമെന്നും ഏത് തരത്തിലുള്ള പ്രതിഷേധവും ഉയരട്ടെയെന്നും ഗവ‍ർണർ കൂട്ടിച്ചേർത്തു. ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും ആ‌ർക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം മന്ത്രിമാരെയും ഗവർണർ വിമർശിച്ചു. മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് ഗവർണർ വിമർശിച്ചത്. ആരാണ് അവർ? ഞാൻ മറുപടി പറയാൻ യോഗ്യത ഉള്ള ആൾ ആണോ അവർ? എന്ന് ചോദിച്ച ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാൻ നിയമിച്ചതല്ലല്ലോ എന്നും പറഞ്ഞു. വൈസ് ചാൻസലർമാർക്കെതിരായ നടപടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കിൽ അവർ സുപ്രീം കോടതിയിൽ പോകട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് അഭിമുഖ യോഗ്യത പോലുമില്ലെന്നായിരുന്നു ഗവർണറുടെ മറ്റൊരു പരാമർശം.

'ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല'; കണ്ണൂരിലെ കാര്യമടക്കം എണ്ണിയെണ്ണി പറഞ്ഞ് വിമർശിച്ച് കെ സുധാകരന്‍

അതേസമയം ഗവർണർക്ക് എതിരെ സമരം കടുപ്പിക്കാനാണ് എൽ ഡി എഫ് തീരുമാനം. 25 നും 26 നും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. അധികാര പരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് ഗവര്‍ണര്‍ കരുതരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‍വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും