വഖഫ് നിയമഭേദഗതി ബില്ലിന് അംഗീകാരം; ഗവർണ്ണർ ഒപ്പിട്ടു

By Web TeamFirst Published Sep 15, 2022, 8:18 PM IST
Highlights

സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്‍റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്. ബില്ലിനെതിരെ മുസ്ലിം മത - സമുദായ സംഘടനകളും പ്രതിപക്ഷവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

അതേസമയം വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പിഎ​സ്സി​ക്ക് വി​ട്ട നി​യ​മ ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്  ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​യി കൊ​ണ്ടാ​ടു​ന്ന മു​സ്​​ലിം ലീ​ഗി​നോ​ട് സ​ഹ​ത​പി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളു​വെ​ന്നായിരുന്നു ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടത്. സ​മു​ദാ​യ​ത്തിന്‍റെ മൊ​ത്തം കു​ത്ത​ക ത​ങ്ങ​ൾ​ക്കാ​ണെ​ന്നും മു​സ്​​ലിം​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളിലും ത​ങ്ങ​ളു​ടേ​താ​ണ് അ​ന്തി​മ വാ​ക്കെ​ന്നും പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് മു​സ്​​ലിം മ​ത–​സാം​സ്​​കാ​രി​ക സം​ഘ​ട​ന​ക​ൾ പ്ര​ശ്ന​ങ്ങ​ൾ വ​രു​മ്പോ​ൾ ലീ​ഗി​ലേ​ക്കാ​യി​രു​ന്നു ഉ​റ്റു​നോ​ക്കി​യി​രു​ന്ന​ത്. സ്​​ഥി​തി​യാ​കെ മാ​റി​യ​ത് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. 

സം​സ്​​ഥാ​ന സ​ർ​ക്കാ​രി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും വി​ശ്വാ​സ​മ​ർ​പ്പി​ച്ച ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ​ല്ലാം സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​വാ​ൻ പ്രാ​പ്ത​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​യാ​യി​രു​ന്നു വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന വി​ഷ​യ​ത്തി​ൽ അ​വ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട്. മു​സ്​​ലിം സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​മാ​യ ഇ​രു​സ​മ​സ്​​ത​യും മു​ജാ​ഹി​ദ് വി​ഭാ​ഗ​വു​മെ​ല്ലാം ലീഗിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് കു​ത​റി മാ​റി സ​ർ​ക്കാ​രു​മാ​യും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യും നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന പോ​സി​റ്റീ​വാ​യ കാ​ഴ്ച പു​തി​യ രാ​ഷ്ട്രീ​യ ഗ​തി​മാ​റ്റ​ത്തിെ​ൻ​റ സൂ​ച​ന​യാ​ണ്. അ​ത് മ​ന​സ്സി​ലാ​ക്കാ​നാ​വാ​തെ, ഇ​പ്പോ​ഴും ത​ങ്ങ​ൾ ആ​ന​പ്പു​റ​ത്താ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ​യി​ൽ വീ​ര​സ്യം പ​റ​യു​ന്ന​ത് ആ ​പാ​ർ​ട്ടി​യെ സ​മൂ​ഹ​മധ്യേ പ​രി​ഹാ​സ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read Also : 2000 ചോദിച്ചു, 500 കൊടുത്തു; ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന പോരെന്ന് പറഞ്ഞ് കടയിൽ കയറി ആക്രമണമെന്ന് പരാതി

 

 

click me!