പൂച്ചെണ്ടും പൊന്നാടയുമായി വിഎസിനെ കാണനെത്തി, ബന്ധുക്കളോട് സുഖ വിവരം തിരക്കി ഗവര്‍ണര്‍ മടങ്ങി

Published : Oct 25, 2022, 12:47 PM ISTUpdated : Oct 25, 2022, 12:53 PM IST
 പൂച്ചെണ്ടും പൊന്നാടയുമായി വിഎസിനെ കാണനെത്തി, ബന്ധുക്കളോട് സുഖ വിവരം തിരക്കി ഗവര്‍ണര്‍ മടങ്ങി

Synopsis

പിറന്നാൾ ദിനത്തിൽ ദില്ലിയിൽ ആയിരുന്ന ഗവര്‍ണര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ആശംസ അറിയിച്ചിരുന്നു.  

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  എത്തി. രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ വിഎസിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 20 ന് 99 ാം പിറന്നാൾ ആഘോഷിച്ച വിഎസിന് ആശംസയര്‍പ്പിക്കാനാണ് ഗവര്‍ണര്‍ എത്തിയത്. 

പിറന്നാൾ ദിനത്തിൽ ദില്ലിയിൽ ആയിരുന്ന ഗവര്‍ണര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ആശംസ അറിയിച്ചിരുന്നു.  രാവിലെ പത്ത് മണിയോടെയാണ് പിഎംജിയിൽ ലോ കോളേജിന് സമീപമുള്ള വീട്ടിലേക്ക് ഗവര്‍ണര്‍ എത്തിയത്. ആരോഗ്യകരമായ കാരണങ്ങളാൽ പൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. 

അടുത്ത കുടുംബാംഗങ്ങളും ഡോക്ടര്‍മാരും മാത്രമാണ് വിഎസിനെ കാണുന്നത്. പൂച്ചെണ്ടും പൊന്നാടയും പിറന്നാൾ സമ്മാനമായി ഗവര്‍ണര്‍ കൊണ്ടു വന്നിരുന്നു. സന്ദര്‍ശകരെ അനുവദിക്കാത്തതിനാൽ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളെ കണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച ഗവര്‍ണര്‍  ആശംസയറിയിച്ച് മടങ്ങി 

'പ്രിയ സഖാവിന്'; വിഎസിന് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

'ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്,ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്' എംബി രാജേഷ്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം