ദില്ലി : വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻ.ജി.ഓകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും അവർക്ക് വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ കേന്ദ്ര സർക്കാർ സഹായം അനുവദിച്ചേനെയെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. റപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയും സമാനമായി സംസ്ഥാന സർക്കാരിനോട് ചോദ്യമുന്നയിച്ചു. വയനാടിന് പ്രധാനമന്ത്രി തന്നെ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
തുടർച്ചയായി അപകടങ്ങൾ, എംവിഡിയും പൊലീസും പിഡബ്ല്യൂഡിയും ചേർന്ന് പനയമ്പാടത്ത് നാളെ പരിശോധന നടത്തും
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് തുക ആവശ്യപ്പെട്ട് കേന്ദ്രം, കേരളം പ്രതിഷേധത്തിൽ
വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാൻ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സർക്കാർ നീക്കമുണ്ട്.
ദുരന്തമുണ്ടായാൽ സൈന്യത്തിന്‍റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങൾ ദുരന്ത നിവാരണ നിധിയിൽ നിന്ന് നൽകണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതൽ വയനാട് ദുരന്തത്തിൽ പെട്ടവരെ വരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയാണ് 132.62 കോടി രൂപ തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിൽ വയനാടിന് മാത്രം 69. 65 കോടി രൂപയുണ്ട്. എന്നാൽ ഉരുൾപ്പൊട്ടൽ ദുരിതാശ്വാസത്തിന് നൽകിയ വിശദമായ മെമ്മോറാണ്ടങ്ങളിലൊന്നിൽ പോലും കേന്ദ്രം ഇതുവരെ അനുഭാവം കാണിക്കാത്തതിൽ കൂടിയാണ് കേരളത്തിന്‍റെ പ്രതിഷേധം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam