എംജി മാര്‍ക്ക് ദാന വിവാദം: വീണ്ടും ഗവർണ്ണറുടെ ഇടപെടൽ, വി സിയോട് 'കൃത്യമായ വിശദീകരണം' തേടി

By Web TeamFirst Published Dec 5, 2019, 5:17 PM IST
Highlights

സംഭവത്തില്‍ കൃത്യമായ വിശദീകരണം  ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. 

കോട്ടയം: എം ജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍.  സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ചോദിച്ചു. എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറോടാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

Read Also: അപൂർവ നടപടി: മാർക്ക് ദാനത്തിൽ വിസിയെ അടക്കം വിളിച്ച് വരുത്തി തെളിവെടുക്കാൻ ഗവർണർ

സംഭവത്തില്‍ കൃത്യമായ വിശദീകരണം  ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരെ ഒരു നടപടിയും സര്‍വ്വകലാശാല ഇതുവരെ സ്വീകരിച്ചിരുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. 

ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിപ്പിച്ചെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. സര്‍വ്വകലാശാലയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തുടര്‍ന്ന് കണ്ടെത്തിയിരുന്നു. 

Read Also: സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവം; കുറ്റസമ്മതം നടത്തി എംജി സ‍ർവ്വകലാശാല വിസി

 

 

click me!