Latest Videos

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ നാളെ അനുമതി നൽകിയേക്കും

By Web TeamFirst Published Dec 27, 2020, 6:59 AM IST
Highlights

മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഗവർണ്ണർ അയഞ്ഞത്. ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവർണ്ണർ സ്വീകരിച്ചു. 

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ നാളെ അനുമതി നൽകിയേക്കും. ഇന്നലെ തന്നെ സന്ദർശിച്ച സ്പീക്കറോട് അനുമതി നൽകുമെന്ന് സൂചന ഗവർണ്ണർ നൽകി. സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ ഗവർണ്ണർക്ക് കത്ത് നൽകിയിരുന്നു. ഗവർണ്ണറെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഗവർണ്ണർ അയഞ്ഞത്. ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവർണ്ണർ സ്വീകരിച്ചു. 
 

click me!