ഗവര്‍ണര്‍ വീട്ടുവീഴ്ചക്കില്ല,കണ്ണൂര്‍ യൂണിവേഴ്സിറ്റി വീസി ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന് സൂചന

By Web TeamFirst Published Aug 19, 2022, 1:22 PM IST
Highlights

വി സി യുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് രാജ് ഭവന്  വിദഗ്ദോപദേശം.25 ന് ഗവർണ്ണർ മടങ്ങി വന്നാലുടൻ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: കണ്ണൂർ വിസി ക്കെതിരെ ഗവർണ്ണർ കടുത്ത നടപടിക്കൊരുങ്ങുന്നു.ഇപ്പോള്‍ ദില്ലിയിലുള്ള  ഗവർണ്ണർ 25 ന് മടങ്ങി വന്നാലുടൻ നടപടി ഉണ്ടായേക്കും.പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട്  ഗുരുതരമായ വീഴ്ച വി സി യുടെ ഭാഗത്ത് നിന്നുണ്ടായതായാണ് രാജ് ഭവന് കിട്ടിയ വിദഗ്ദോപദേശം. വിസിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മറുപടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി.

അതേ സമയം പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കണ്ണൂർ സർവ്വകലാശാലയിൽ ആശയക്കുഴപ്പം. നിയമനടപടി സ്വീകരിക്കാൻ  സിണ്ടികേറ്റ് വിസിയെ  ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വർഗീസിനെ ഒഴിവാക്കി  പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട്   ഡോ. സ്കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു. 

ഇക്കഴിഞ്ഞ 5 നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന നടപടി ഗർവർണർ സ്റ്റേ ചെയ്തത്.തൊട്ട് പിന്നാലെ ഗവർണ്ണർക്കെതിരെ നിയമ  നടപടിയുമായി മു്നനോട്ട് പോകാൻ വിസിയ്ക്ക് സിണ്ടികേറ്റ് നിർദ്ദേശം നൽകി. എന്നാൽ സർവ്വകലാശാലയുടെ എച്ച്ഒഡിയായ ചാൻസലർക്കെതിരെ എങ്ങനെ വിസി കോടതിയെ സമീപിക്കും എന്നതിലായിരുന്നു നിയമ പ്രശ്നം. വിസിയെ നിയമിക്കുന്നത് ചാൻസലറായ ഗവർണ്ണറാണ്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഹൈക്കോടതിയെ എങ്ങനെ സമീപിക്കാനാകുമെന്ന് ചോദിച്ചിരുന്നു.   ഒടുവിൽ വിസിയ്ക്ക് പകരം റജിസ്ട്രാറിനെ കൊണ്ട് ഹർജി നൽകിക്കാനും സർവ്വകലാശാല ശ്രമിച്ചെങ്കിലും അപ്പീൽ നൽകുന്നതിൽ സ്ന്‍റാന്‍റിംഗ് കൗൺസിലും  ചില നിയമ പ്രശ്നം ചൂണ്ടികാട്ടിയിട്ടുണ്ട്.   സർവ്വകലാശാലയ്ക്ക് ലഭിച്ച ഇ മെയിൽ നിയമന നടപടി മരവിപ്പിക്കാൻ ഗവർണ്ണ പറഞ്ഞു എന്നാണുള്ളത്. അത് സ്റ്റേ ഉത്തരവായി പരിഗണിക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം.ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്നാണ് തീരുമാനം.

'സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം': ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ

click me!