
തിരുവനന്തപുരം: ലഹരിക്കെതിരെ ഏഷ്യാനെറ്റ് നടത്തുന്ന ഇത്തരം ഒരു ക്യാമ്പയിൻ മികച്ചതാണെന്ന് ഗവർണ്ണർ ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഗവർണ്ണർ പറഞ്ഞു. കേരളത്തിൽ ഇത്തരം അക്രമങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്നു. ഒപ്പം ഇത് വേദനാജനകവുമാണ്. അക്രമങ്ങൾക്ക് ഒന്നല്ല കാരണമെന്നും പല തരം പ്രശ്നങ്ങളാണെന്നും ഗവർണ്ണർ പറഞ്ഞു.
അതിക്രമങ്ങൾക്ക് എതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം. അതിക്രമങ്ങൾ തടയാൻ നടപടി എടുക്കാൻ വിസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ് ഭവനും വേണ്ട നടപടി സ്വീകരിക്കും. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട നടപടി പോരാ. സർക്കാരുമായി സംസാരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിക്കണമെന്നും ഗവർണ്ണർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam