വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു

Published : Feb 24, 2024, 04:34 PM ISTUpdated : Feb 24, 2024, 05:09 PM IST
വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു

Synopsis

പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം.

തിരുവനന്തപുരം : വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം.

ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്. 

കെ സുധാകരുമായി ഉള്ളത് ജോഷ്ഠാനുജ ബന്ധം; കാത്തിരുന്ന് കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശൻ

പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനായി ഗവര്‍ണര്‍ വിജിലന്‍സ് ക്ലിയറന്‍സും നിര്‍ദേശിച്ചിരുന്നു. പരാതികളില്‍ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത്.

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം