റൂൾസ് ഓഫ് ബിസിനസ് ഗവര്‍ണര്‍ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല; എ കെ ബാലനോട് വി മുരളീധരൻ

By Web TeamFirst Published Jan 18, 2020, 11:36 AM IST
Highlights

ഭരണഘടന സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് ഗവർണർ ഇടപെട്ടത്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ചട്ടലംഘനമാണെന്നം അത് തിരിച്ചറിഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ.  റൂൾസ് ഓഫ് ബിസിനസ് വായിച്ച് കേൾപ്പിച്ചാണ് സർക്കാരിന്‍റെ വീഴ്ച ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും  മന്ത്രി എകെ ബാലന് വി മരുളീധരൻ മറുപടി നൽകി. സര്‍ക്കാര്‍ നടപടിയിൽ ചട്ടലംഘനം ഇല്ലന്നായിരുന്നു നിയമ മന്ത്രി എകെ ബാലന്‍റെ വിശദീകരണം. 

എകെ ബാലൻ പറഞ്ഞത് : 

റൂൾസ് ഓഫ് ബിസിനസ് ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എകെ ബാലൻ കരുതുന്നുണ്ടോ എന്നാണ് വി മുരളീധരന്‍റെ ചോദ്യം.  ഭരണഘടന സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് ഗവർണർ ഇടപെട്ടത്. ഗവർണർ പറയുന്നത് അനുസരിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു. 

പൗരത്വ നിയമത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഗവർണറുടെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരായുള്ളതാണ്. ഗവർണ്ണർ നിയമത്തിനനുസരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌ , അതാണ് സർക്കാരിന്  പ്രശ്നമുണ്ടാക്കുന്നത്. സത്യങ്ങൾ ജനങ്ങൾ അറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് സർക്കാർ ഗവർണ്ണറെ എതിർക്കുന്നത്. ഗാലറികളുടെ കൈയ്യടിക്കു വേണ്ടി നടത്തുന്ന പ്രസംഗങ്ങൾ അങ്ങനെ കണ്ടാൽ മതിയെന്നും ബിജെപി പുന:സംഘടനയിൽ ഗ്രൂപ്പിസമില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.

click me!