കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Published : Jul 01, 2025, 02:41 PM IST
MV Govindan CPIM

Synopsis

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജപിയെ തീരുമാനിക്കുന്നത്.

കൊച്ചി: ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നത്. അതിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർട്ടി ക്ലീൻചിറ്റ് നൽകേണ്ട കാര്യമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഹക്കിം ബത്തേരിയും ടിടി ആന്റണിയുമാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. കെസി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പി ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'