
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവിക്ക് സർക്കാർ സഹായം നൽകിയതായി റിപ്പോർട്ട്. ക്ലറിക്കൽ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമനം നൽകുകയായിരുന്നു. ഇയാളുടെ നിയമനത്തിലും ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു.
പുനർ നിയമനം ആവശ്യപ്പെട്ട് ചിത്ര സേനൻ അപേക്ഷ നൽകുന്നത് കഴിഞ്ഞ വർഷം ഏപ്രിൽ 25 നാണ്. നിയമനം നൽകി ഉത്തരവിറക്കിയത് 24 നും. അപേക്ഷ നൽകുന്നതിന് മുമ്പ് ദിവസ വേതന നിയമനം നൽകിയിരുന്നു. അതേസമയം, ഇയാളുടെ ഫയൽ നീക്കിയത് ഇടതു സംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണെന്നും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗാനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സ്തുതി പാടകർക്ക് പ്രത്യുപകാരമൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പാട്ട് അവതരിപ്പിക്കുക. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ ആക്രമണം; ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് പരിക്ക്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam