സ്ഫോടനത്തിൽ പരിക്കേറ്റ ജവാൻമാർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. 

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെൽ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വലിയ ആക്രമണം നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.15ഓടെ കുറ്റ്രു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അംബേലി എന്ന ഗ്രാമത്തിന് സമീപം വൻ ഐഇഡി സ്ഫോടനമാണ് നടന്നത്. 60-70 കിലോ ഗ്രാം ഭാരമുള്ള ഐഇഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനത്തിന് നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. 9 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ വീരമൃത്യു വരിച്ചത്. സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) ബസ്തർ ഫൈറ്റേഴ്‌സിലെയും ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. 

READ MORE: 335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും പിന്നെ കൊക്കെയ്നും; ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് മംഗളൂരു പൊലീസ്