
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 24 ഗവ. പ്ലീഡർമാർ, നാല് സ്പെഷ്യൽ ഗവ. പ്ലീഡർമാർ എന്നിവരുടെ പട്ടികയാണ് പുറത്തിറങ്ങിയത്. ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ കൂടി ചേർത്താണ് പുതിയ പട്ടിക. സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ ലോയേഴ്സ് കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ഇനിയുള്ള ലിസ്റ്റിൽ കൂടുതൽ പരിഗണന വേണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ലോയേഴ്സ് കോൺഗ്രസ് നേതാക്കളെക്കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
നിയമനങ്ങളിലെ പ്രശ്നങ്ങൾ പുന:പരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കാൻ ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അഭിഭാഷകരായി മറ്റ് പാർട്ടിക്കാരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയാണെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്അപ്പ്ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam