2024 ലോക്സഭ തെരഞ്ഞെടുപ്പ്; കെ സി വേണുഗോപാലിനെതിരായ എ എം ആരിഫിന്റെ ഹർജി തള്ളി ഹൈക്കോടതി

Published : Jun 24, 2026, 08:33 PM IST
AM Ariff  KC Venugopal

Synopsis

വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നായിരുന്നു എ എം ആരിഫിന്‍റെ ആവശ്യം. വോട്ടർമാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരോപണം. 63,513 വോട്ടിനാണ് കെസി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് വിജയിച്ചത്. 

കൊച്ചി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാന്‍റെ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എ എം ആരിഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിവില്‍ പ്രൊസീജ്യര്‍ കോര്‍ഡിന്റെ (സിപിസി) റൂള്‍ VII പ്രകാരമാണ് ജസ്റ്റിസ് ജി ഗിരീഷ് ആരിഫിന്റെ ഹര്‍ജി തള്ളിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സി വേണുഗോപാല്‍ വോട്ടർമാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരിഫിന്‍റെ ആരോപണം. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ആരിഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജിയാണ് ഹൈക്കോടതി നിരുപാധികം തള്ളിയത്. ഈ വര്‍ഷം മെയ് മാസത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ പരിഗണിച്ച ഹര്‍ജി ഇന്ന് ജസ്റ്റിസ് ജി ഗിരീഷ് തള്ളുകയായിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ 63513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ എം ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക്; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു