National Highway Toll : പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി

By Web TeamFirst Published Apr 8, 2022, 5:48 PM IST
Highlights

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി പറയുന്നു.

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544 ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് ടിഎന്‍ പ്രതാപന്‍ എംപി.  കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ കാര്യം അറിയിച്ചത് എന്നാണ് തൃശ്ശൂര്‍ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിടച്ചത്.

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി പറയുന്നു.

പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന ടോൾ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. 

പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് 35 കിലോമീറ്റർ മാത്രം ദൂരത്തിൽ പന്നിയങ്കരയിൽ പുതിയ ടോൾ തുറന്നിട്ടുണ്ട്. ആയതിനാൽ മന്ത്രിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി നേരത്തെയുണ്ടായിരുന്ന ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തിൽ പറയുന്നതെന്ന് എംപി അറിയിച്ചു.

ടിഎന്‍ പ്രതാപന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

തൃശൂർ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ടിഎൻ പ്രതാപൻ എംപിയോട് പറഞ്ഞു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബജറ്റ് സമ്മേളനത്തിൽ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചക്കിടെ 60കിലോമീറ്റർ ദൂരത്തിനിടയിൽ ഒരു ടോൾ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുൻനിർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയർത്തിയതെന്ന് ടിഎൻ പ്രതാപൻ എംപി പറഞ്ഞു. 

പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന ടോൾ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് 35 കിലോമീറ്റർ മാത്രം ദൂരത്തിൽ പന്നിയങ്കരയിൽ പുതിയ ടോൾ തുറന്നിട്ടുണ്ട്. ആയതിനാൽ മന്ത്രിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി നേരത്തെയുണ്ടായിരുന്ന ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തിൽ പറയുന്നു.
 

click me!