Latest Videos

VidyaKiranam|ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർഥികൾക്കെല്ലാം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാകിരണം ഉടൻ

By Web TeamFirst Published Nov 10, 2021, 10:23 AM IST
Highlights

പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി  നിയമസഭയിൽ ഉറപ്പ് നൽകി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂൾ മാറ്റ നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു

തിരുവനന്തപുരം: ഡിജിറ്റൽ (digital) ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം അത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി (chief minister)പിണറായി വിജയൻ(pinarayi vijayan). സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയു. അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

വിദ്യാകിരണം (vidyakiranam)പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

കൊവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. ഇക്കാര്യത്തിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത‌്രി പറഞ്ഞു. 

വിദ്യാകരണം പദ്ധതിയിൽ ആർക്കും വീഴ്ച വന്നിട്ടില്ല. അതിനാൽ നടപടിയൊന്നും ആവശ്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി  നിയമസഭയിൽ ഉറപ്പ് നൽകി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂൾ മാറ്റ നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

click me!