ജിപിഎസ് ഘടിപ്പിക്കാന്‍ സാവകാശം നല്‍കും, മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണം: ഗതാഗതമന്ത്രി

Published : Jun 13, 2019, 04:50 PM ISTUpdated : Jun 13, 2019, 05:47 PM IST
ജിപിഎസ് ഘടിപ്പിക്കാന്‍ സാവകാശം നല്‍കും, മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണം: ഗതാഗതമന്ത്രി

Synopsis

സാവകാശം നൽകാൻ തീരുമാനിച്ചതോടെ മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാവകാശം നൽകാൻ തീരുമാനിച്ചതോടെ മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ഇതിനകം ഒരു വർഷം സമയം അനുവദിച്ചെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്ട്രിക്കൽസിൽ നിന്ന് വാങ്ങാൻ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി