
കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തി. കുഞ്ഞിൻ്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്പനിയിൽ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. ഇന്ന് കുട്ടിയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കും.
9.25 കോടി രൂപ നൽകിയാണ് ചികിത്സ സഹായ സമിതി മരുന്നിന് ഓർഡർ നൽകിയത്. സുമനസുകളുടെ സഹായത്തോടെ 13 കോടി 15 ലക്ഷം രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇതുവരെ സമാഹരിച്ചത്. 16.5 കോടി രൂപയാണ് ചികിത്സയ്ക്ക് ആകെ വേണ്ടത്. ഇനി ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സ കമ്മിറ്റി. പ്രവാസി വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപയുടെ സഹായം നൽകിയിരുന്നു. പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന 40 ബസുകൾ തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് വേണ്ടി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam