അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി

Published : Jun 23, 2022, 09:04 AM ISTUpdated : Jun 23, 2022, 09:06 AM IST
അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി

Synopsis

വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യൻ്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. 

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂർ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യൻ്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. 

ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലിൽ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നിൽ വച്ചായിരുന്നു സംഭവം.  റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറിൽ എത്തിയ സെബാസ്ററ്യൻ ഷാജി ഒരു മേൽവിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയിൽ പെട്ടെന്ന് ഫിലോമിനയുടെ  കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു. 

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി; സംഭവിച്ചത് ഇത്

സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തൽ; കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

പ്രകാശ് തയ്യാറാക്കി വച്ചിരുന്നു ആ പരാതി; നെടുമങ്ങാട് 'ആത്മഹത്യയുടെ' ചുരുളഴിയുന്നു

പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം