കവളപ്പാറയില്‍ കാണാതായവരെ തിരയാന്‍ ജിപിആര്‍ സംവിധാനം

By Web TeamFirst Published Aug 17, 2019, 6:44 AM IST
Highlights

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. 

വയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. 

മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പതിനാല് ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം. 

click me!