കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷൻകടകളിൽ അറിയിക്കണം; പിൻമാറാൻ അവസരം ഉണ്ടെന്ന് ഭക്ഷ്യമന്ത്രി

Published : May 27, 2021, 10:41 AM ISTUpdated : May 27, 2021, 10:57 AM IST
കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷൻകടകളിൽ അറിയിക്കണം; പിൻമാറാൻ അവസരം ഉണ്ടെന്ന് ഭക്ഷ്യമന്ത്രി

Synopsis

ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ 

തിരുവനന്തപുരം: സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും  ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. 
ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കും.കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് നിര്‍ത്താൻ സര്‍ക്കാര്‍ തലത്തിൽ നടപടി ഉണ്ടാകും. മാസ്ക് ഉൾപടെയുള്ള പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കും. ലീഗൽ മെട്രോളജി പരിശോധന ഊർജ്ജിതമാക്കും. 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത